മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സി/ എം.വി.എസ്.സി/ പി.എച്ച്.ഡി യോഗ്യതയുള്ള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ താമസക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 65 വയസ്സ്. വിശദമായ ബയോഡാറ്റ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ, മൃഗസംരക്ഷണ പരിശീലനകേന്ദ്രം, കക്കാട് റോഡ്, കണ്ണൂർ-2 എന്ന വിലാസത്തിൽ ജൂലൈ അഞ്ചിന് വൈകുന്നേരം 4.30നകം ലഭിക്കണം. അപേക്ഷാഫോറം http://ahd.kerala.gov.in വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഇ മെയിൽ: lmtckannur.knr@kerala.gov.in, ഫോൺ: 0497 2763473