പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ തസ്തികയിൽ അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ ഇൻ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം ജൂൺ 23 രാവിലെ 10 ന് കോളേജിൽ നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്:www.cpt.ac.in.