ബി.ടെക് ലാറ്ററൽ എൻട്രി : താത്കാലിക അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

post

2025-26 അധ്യയന വർഷത്തിൽ ബി.ടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രോഗ്രാം പ്രവേശനത്തിനായുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ, അലോട്ട്മെന്റ് പ്രവർത്തനങ്ങളുടെ താത്കാലിക സമയക്രമം പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനായി ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ  24 വൈകിട്ട് 6 വരെ സമർപ്പിക്കാം. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരണം 24 ന് രാത്രി 9 നും തുടർന്നുള്ള ഓപ്ഷൻ പുനഃക്രമീകരണം 25 ന് ഉച്ചയ്ക്ക് 1നും പ്രഥമ അലോട്ട്മെന്റ് പ്രസിദ്ധീകരണം 25 ന് വൈകിട്ട് 6 നുമാണ്.  കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in ,0471-2324396, 2560361, 2560327.