ജൂൺ 26 ലഹരിവിരുദ്ധ ദിനം: വിപുലമായ പരിപാടികൾ

post

ലഹരിവിരുദ്ധ ദിനമായ ജൂൺ 26-ന് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധിയിൽ ഉച്ചയ്ക്ക് 3.30-ന് പൊതുപരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം പ്രത്യേക അസംബ്ലിയിൽ വായിക്കും. സ്‌കിറ്റ്, നൃത്തശില്പങ്ങൾ, കായിക പ്രവർത്തനങ്ങൾ, സൂംബ, എയ്‌റോബിക്‌സ് എന്നിവ സ്‌കൂളുകളിൽ നടക്കും. നിശാഗന്ധിയിലെ പരിപാടി കൈറ്റ് വിക്ടേഴ്‌സ് വഴി തത്സമയം സ്‌കൂളുകളിൽ പ്രദർശിപ്പിക്കും.