ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വില പുനക്രമീകരിച്ചു

post

കൊല്ലം: ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായി പരാതികള്‍ ലഭ്യമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം പുനക്രമീകരിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. അമിതവില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. ലോക് ഡൗണിന്റെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ അവശ്യസാധന  നിയമത്തിന്റെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കര്‍ശന നടപടി കൈക്കൊള്ളാനും ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. ജില്ലയിലെ പൊതുവിപണി മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്ന വിവിധ തരം ഇറച്ചി, മത്സ്യങ്ങള്‍ എന്നിവയുടെ വില പുനക്രമീകരിച്ചു നിശ്ചയിച്ചു.  

പൊതുവിപണിയിലെ ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ച് വിലനിലവാരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും വിലയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതും നിയമലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ എസെന്‍ഷ്യല്‍ കണ്‍ട്രോള്‍ ആക്ട് പ്രകാരം കര്‍ശന നടപടി എടുക്കുന്നതിനും  ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകള്‍ക്കെതിരെ കര്‍ശന നടപടി  സ്വീകരിക്കുവാനും സിവില്‍ സപ്ലൈസ്/പഞ്ചായത്ത്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, അളവു തൂക്ക വകുപ്പുകള്‍ എന്നിവ സംയുക്ത പരിശോധനകള്‍ നടത്തണം.