ലോക ക്ഷീര ദിനം ആചരിച്ചു

ഇടുക്കി : ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് തൊടുപുഴ ബ്ലോക്ക്തല പരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. കോലാനി ക്ഷീരോല്പാദക സംഘത്തിലെ ക്ഷീര കര്‍ഷകര്‍, ക്ഷീര വികസന യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ക്ഷീരദിന സന്ദേശം നല്കി. തൊടുപുഴ ക്ഷീര വികസന യൂണിറ്റിലെ ക്ഷീര സംഘങ്ങള്‍ ക്ഷീര ദിനത്തോടനുബന്ധിച്ച് സംഘത്തില്‍ പതാക ഉയര്‍ത്തുകയും ക്ഷീരദിന പ്രതിജ്ഞ ചൊല്ലുകയും മുതിര്‍ന്ന ക്ഷീര കര്‍ഷകര്‍ സംഘം പരിസരത്ത് വൃക്ഷത്തൈ നടുകയും കര്‍ഷകര്‍ക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.