തെക്ക് കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം :ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

post

തിരുവനന്തപുരം :  അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം,കൊല്ലം,എറണാകുളം,തൃശ്ശൂര്‍ ,കോഴിക്കോട്,മലപ്പുറം,കാസറഗോഡ്,കണ്ണൂര്‍ എന്നീ ജില്ലകളില്‍  ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 1 ന് ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലവും കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായും കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. . കോഴിക്കോട് ജില്ലയില്‍ ജൂണ്‍ 1,2 തീയതികളില്‍ ചിലയിടങ്ങളില്‍ അതിശക്തമായ മഴയും (24 മണിക്കൂറില്‍ 115 mm മുതല്‍  204 mm വരെ മഴ)  ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായതോ അതിശക്തമായതോ ആയ മഴയുടെ സാധ്യതയുള്ള വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂണ്‍ 1, 2 തീയതികളില്‍  'മഞ്ഞ' അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

കാറ്റ് സംബന്ധിച്ചുള്ള മുന്നറിയിപ്പ്

മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 60 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റിനെ പ്രതീക്ഷിച്ചു കൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനമൊട്ടുക്കെ നടത്തേണ്ടതാണ്. തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിപ്രക്ഷുബ്ധമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരങ്ങളില്‍ ചിലയിടങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കുക.