ജില്ലയില്‍ 12,277 പേര്‍ നിരീക്ഷണത്തില്‍

post

തൃശ്ശൂര്‍: ജില്ലയില്‍ നിലവില്‍ വീടുകളില്‍ 12,202 പേരും ആശുപത്രികളില്‍ 75 പേരും ഉള്‍പ്പെടെ ആകെ 12,277 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഞായറാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച എട്ട് പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്

ഞായറാഴ്ച 169 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 2,343 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 2,008 സാമ്പിളുകളുടെ പരിശോധനാഫലം വന്നിട്ടുണ്ട്. ഇനി 335 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. കോവിഡ് 19 രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതപ്പെടുത്തുന്നതോടനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 693 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെയാണ് ഇത്രയും സാമ്പിളുകള്‍ അയച്ചിട്ടുള്ളത്.

ഞായറാഴ്ച 369 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നിട്ടുള്ളത്. 159 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഞായറാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമായി 443 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്. ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ചരക്ക് വാഹനങ്ങളില്‍ എത്തിയ ലോറി ഡ്രൈവര്‍മാരും, ചുമട്ട് തൊഴിലാളികളും അടക്കം 1,302 പേരെയും മത്സ്യമാര്‍ക്കറ്റില്‍ എത്തിയ 973 പേരെയും ബസ്സ് സ്റ്റാന്‍ഡിലെ പഴം മാര്‍ക്കറ്റില്‍ എത്തിയ 99 പേരെയും സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.