ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

post

അഞ്ചു പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : ജില്ലയില്‍ 10 പേര്‍ക്കു കൂടി ഇന്നലെ (മെയ് 25) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അഞ്ചു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നു വന്നവരാണ്. ബാക്കി അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.മെയ് 17ന് കൊച്ചി വിമാനത്താവളം വഴി അബൂദാബിയില്‍ നിന്നുള്ള ഐഎക്‌സ് 452 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 32കാരന്‍, പാനൂര്‍ സ്വദേശി 34കാരന്‍, തലശ്ശേരി കുട്ടിമാക്കൂല്‍ സ്വദേശി 28കാരന്‍, ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 434 വിമാനത്തിലെത്തിയ പാനൂര്‍ കരിയാട് സ്വദേശി 49കാരന്‍, മെയ് 12ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 814 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ ചൊക്ലി സ്വദേശി 73കാരന്‍ (ഇപ്പോള്‍ താമസം പന്ന്യന്നൂര്‍) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ധര്‍മടം സ്വദേശികളായ 35 വയസ്സുള്ള ഒരു സ്ത്രീ, 36 വയസ്സുള്ള രണ്ടു സ്ത്രീകള്‍, ചെറുകുന്ന് സ്വദേശി 33കാരന്‍, ചെറുപുഴ സ്വദേശി 49കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 188 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  

നിലവില്‍ 10975 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 54 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 43 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 22 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 18 പേരും വീടുകളില്‍ 10838 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 5750 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5526 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 5221 എണ്ണം നെഗറ്റീവാണ്. 224 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.