13 ബ്രാന്‍ഡ് പാലുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു

post

കോഴിക്കോട് :  ഓപ്പറേഷന്‍ മില്‍ക്കിവേ യുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നിലവില്‍ ലഭ്യമായ 13 ബ്രാന്‍ഡ് പാലുകളുടെ സാമ്പിളുകള്‍ സ്വീകരിച്ച് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍   വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. സിറ്റി ,കൊടുവള്ളി  ,വടകര മേഖലകളില്‍  കേന്ദ്രീകരിച്ചാണ് മൂന്ന് സ്‌ക്വാഡുകളായി പരിശോധന നടന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പഴം,പച്ചക്കറി ,ഓയില്‍,പാല്‍  കുടിവെള്ളം, എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.

ഡോ. ജോസഫ് കുര്യാക്കോസ്, ഡോ. രഞ്ജിത്ത് ഗോപി ,ഡോ. വിഷ്ണു എസ് ഷാജി, ഡോ. ജിതിന്‍ രാജ് ,ഡോ. അനു എ പി, രേഷ്മ ടി, ഡോ. സനിന മജീദ്  എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എഫ്.എസ്.എസ്.എ.ഐ യുടെ നിര്‍ദ്ദേശപ്രകാരം കാല്‍സ്യം കാര്‍ബൈഡ് പഴങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പറായ 1800 425  1125 എന്ന നമ്പറിലോ 0495 2720244 എന്ന ജില്ലാ ഓഫീസ് നമ്പറിലോ  അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എം.ടി ബേബിച്ചന്‍ അറിയിച്ചു.