പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

post

വയനാട്: നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ക്ലാസുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 20 വരെ നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം.  കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.  അപേക്ഷ ഫോറം സ്‌കൂളിലും ജില്ലയിലെ എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും.  അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബോണസ് പോയിന്റിന് അര്‍ഹതയുള്ള സര്‍ട്ടിഫിക്കറ്റുകള്‍  ഉള്ളടക്കം ചെയ്യണം. ഫോണ്‍.  9526390040, 7012492322.