ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ തിരുവനന്തപുരത്തെത്തി

post

തിരുവനന്തപുരം ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ രാവിലെ 5.15 ന് തിരുവനന്തപുരത്തെത്തി. 348 യാത്രക്കാരുണ്ടായിരുന്നു. 

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:

തിരുവനന്തപുരം - 131,   കൊല്ലം- 74,   ആലപ്പുഴ, കോട്ടയം - 21,   പത്തനംതിട്ട - 64,    തമിഴ്‌നാട് - 58

തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തിരുന്ന പലരും എറണാകുളത്ത് ഇറങ്ങി. മുംബൈയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ ആളെ പനിയുണ്ടായിരുന്നതു കൊണ്ട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ അയച്ചു. ബാക്കിയെല്ലാവരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.