എല്‍.എല്‍.ബി: കോളേജ് മാറ്റത്തിനും പുന:പ്രവേശനത്തിനും അപേക്ഷിക്കാം

post

കോഴിക്കോട് : കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്/ത്രിവത്സര എല്‍.എല്‍.ബി (യൂണിറ്ററി) കോഴ്‌സുകളിലെ (ഈവണ്‍ സെമസ്റ്ററുകളില്‍) ഒഴിവുളള സീറ്റുകളില്‍ ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുന:പ്രവേശനത്തിനും തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും പത്തിന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയില്‍ ലഭിക്കും.

അപേക്ഷയോടൊപ്പം പ്ലസ് ടു/ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്‌മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെയും ശരി പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. പുന:പ്രവേശനത്തിന് ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ യൂണിവേഴ്‌സിറ്റിയില്‍ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടണം.

കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ തൃശ്ശൂര്‍ ഗവ. ലോ കോളേജ് പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുളള അപേക്ഷ ഒപ്പം നല്‍കണം. പുന:പ്രവേശനത്തിനുളള അപേക്ഷകള്‍ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുളള അപേക്ഷകള്‍ പരിഗണിക്കൂ.