എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 30 ന്

post

തിരുവനന്തപുരം: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ എസ്.എസ്.എല്‍.സി (എച്ച്.ഐ)/ ടി.എച്ച്.എസ്.എല്‍.സി  (എച്ച്.ഐ)/എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം ജൂണ്‍ 30ന് പ്രഖ്യാപിക്കും.

ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഫലം ജൂലൈ 10 നകം പ്രഖ്യാപിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

മാര്‍ച്ച് 10ന് ആരംഭിച്ച എസ്.എസ്.എല്‍.സി/ ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷകള്‍ മാര്‍ച്ച് 10ന് ആരംഭിച്ചെങ്കിലും മാര്‍ച്ച് 19ന് കോവിഡ്19 പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് മെയ് 26 മുതല്‍ 30 വരെയുള്ള തീയതികളിലാണ് പുനഃക്രമീകരിച്ച് നടത്തിയത്.