സുഭിക്ഷ ഹോട്ടൽ പെരിഞ്ഞനത്ത് ആരംഭിച്ചു

post

തൃശൂര്‍: സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സുഭിക്ഷ ഹോട്ടൽ പെരിഞ്ഞനത്തും. പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീയാണ് ഹോട്ടൽ നടത്തുന്നത്. പഞ്ചായത്തിലെ വടക്കുഭാഗത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്തായാണ് ഹോട്ടൽ. 20 രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്നതാണ് പദ്ധതി. സ്പെഷൽ വിഭവങ്ങൾക്ക് 30 രൂപയും ഈടാക്കും.

ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഡി എസ് ഒ ടി അയ്യപ്പദാസ്, കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫീസർ ഐ വി സുധീർ കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി പി സുജാത എന്നിവർ പങ്കെടുത്തു