അലങ്കാര മല്‍സ്യങ്ങള്‍ വിറ്റു കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
 
                                                തൃശൂര്‍ : ആറാം ക്ലാസ് വിദ്യാര്‍ഥികളായ ഇരട്ടസഹോദരങ്ങള്‍ അലങ്കാര മല്‍സ്യങ്ങള്‍ വിറ്റു കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വേലൂപ്പാടം ഊരത്ത് ഷംസുദ്ദീന്റെ മക്കളായ മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫിയാസ് എന്നിവരാണ് അലങ്കാര മല്‍സ്യങ്ങളായ ഗപ്പികള്‍ വിറ്റു കിട്ടിയ 890 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വരന്തരപ്പിള്ളി സിഐ എസ്. ജയകൃഷ്ണന്‍ തുക ഏറ്റുവാങ്ങി. ഇരുവരും വരന്തരപ്പിള്ളി സെന്റ് പയസ് സി യു പി എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.










