ശബരിമല തീര്‍ഥാടകര്‍ക്കായി കുടുംബശ്രീയുടെ ഗ്രീന്‍ കൗണ്ടര്‍ കം ലൈറ്റ് റിഫ്രഷ്‌മെന്റ് സെന്റര്‍

post

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കലില്‍ ഗ്രീന്‍ കൗണ്ടര്‍ കം ലൈറ്റ് റെഫ്രഷ്‌മെന്റ് സെന്റര്‍ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു.

തീര്‍ത്ഥാടകര്‍ക്കായി മിതമായ നിരക്കില്‍ കാപ്പി, ചായ, ആവിയില്‍ പുഴുങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്നു ലഭിക്കും. ഭക്ഷണം വിതരണം ചെയ്യുന്നത് സ്റ്റീല്‍ പാത്രത്തിലാണ്. പ്ലാസ്റ്റിക് കലര്‍ന്ന പാത്രങ്ങള്‍ ഇവിടെ ഉപയോഗിക്കില്ല. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍നിന്നും തീര്‍ത്ഥാടകര്‍ക്കായി മിതമായ നിരക്കില്‍ സ്റ്റീല്‍ പാത്രങ്ങളും ലഭ്യമാണ്.

 കുടുംബശ്രീ അംഗങ്ങള്‍ക്കാണ് സ്റ്റാളിന്റെ ചുമതല. പമ്പയിലെ സ്റ്റാളിന്റെ പ്രവര്‍ത്തനം ഇന്ന്(29) ആരംഭിക്കും.