അയ്യപ്പന് ഗാനാര്‍ച്ചനയുമായി കന്നട സിനിമയിലെ ശിവരാമന്‍

post

പത്തനംതിട്ട : കഴിഞ്ഞ 50വര്‍ഷമായി തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തുന്ന കന്നടയിലെ സിനിമാ സംവിധായകനും നടനും നിര്‍മ്മാതാവുമായ ശിവരാമന്‍ 81 പേരടങ്ങുന്ന സംഘവുമായാണ് ഇക്കുറിയെത്തിയത്. വ്യത്യസ്തമായ  ഭജനകള്‍  കോര്‍ത്തിണക്കിയ ഗാനാര്‍ച്ചന ശിവരാമന്റെ നേതൃത്വത്തില്‍ സന്നിധാനം ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചു. അയ്യപ്പധര്‍മ്മ പ്രചാരത്തിനായി പ്രവര്‍ത്തിക്കുന്ന എം.എന്‍ നമ്പ്യാര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഗാനാര്‍ച്ചന അവതരിപ്പിച്ചത്. 40 വര്‍ഷത്തോളം ശിവരാമന്‍ ശബരിമലയില്‍ എത്തിയിരുന്നത് പ്രശസ്ത സിനിമാതാരമായിരുന്ന എം.എന്‍. നമ്പ്യാരോടൊപ്പമായിരുന്നു. എം.എന്‍ നമ്പ്യാരുടെ നൂറാം ജന്‍്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഇക്കുറി അയ്യപ്പന് വിപുലമായ ഗാനാര്‍ച്ചന നേര്‍ന്നത്. എം.എന്‍. നമ്പ്യാരുടെ മകനായ മോഹന്‍ നമ്പ്യാരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് അയ്യപ്പധര്‍മ്മ പ്രചാരണം നടത്തുന്നത്. തെലുങ്കിലെ പ്രശസ്ത സിനിമാപ്രവര്‍ത്തകനായ രാമനായിഡുവിന്റെ മകന്‍ സുരേഷ്ബാബു, ബിസിനസുകാരനായ രമേശ്, രവി തുടങ്ങിയവര്‍ ഇന്ന് ഗാനാര്‍ച്ചനയ്ക്ക് എത്തിയിരുന്നു