കുടുംബശ്രീ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്

post

തൃശൂര്‍ : തളിക്കുളം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. 17 കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് വാര്‍ഡിലെ പല ഭാഗങ്ങള്‍ വിഭജിച്ച് നല്‍കി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത അധ്യക്ഷത വഹിച്ചു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കേതുല്‍ പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹനീഷ് കുമാര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കിരണ്‍ എന്നിവര്‍ വാര്‍ഡ് തലത്തില്‍ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ലാസെടുത്തു. ഫീല്‍ഡില്‍ ഇറങ്ങുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മെമ്പര്‍ മാസ്‌ക് വിതരണം ചെയ്തു. വാര്‍ഡിലെ എല്ലാ കുടുംബങ്ങളിലേക്കും ഹോമിയോ പ്രതിരോധ മരുന്നുകള്‍ കുടുംബശ്രീ മുഖേന വിതരണം ചെയ്തു. പഞ്ചായത്ത് തലത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് മാസ്‌ക് വിതരണം ചെയ്തു. ജെ പി എച്ച് എന്‍ മാരായ സീനത്ത് ബീവി. സി.ഐ, രമ്യ. കെ.ബി, ജെ. എച്ച്. ഐ വിദ്യ സാഗര്‍, തൊഴിലുറപ്പ് എന്‍ജിനീയറായ സ്വാതി. കെ.എസ്, കുടുംബശ്രീ സി.ഡി.എസ് ശിവലക്ഷ്മി സുരേഷ്, വാര്‍ഡ് കണ്‍വീനര്‍ ഷെമീര്‍ എന്‍ എം, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.