തരിശുഭൂമി കൃഷിയോഗ്യമാക്കുന്നവർക്ക് വായ്പാ സൗകര്യം ഏർപ്പെടുത്തും

post

തിരുവനന്തപുരം: തരിശുഭൂമി കൃഷിയോഗ്യമാക്കുന്നവർക്ക്      സഹകരണ സംഘങ്ങള്‍ വായ്പാ സൗകര്യം ഏർപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതി ഉടമയ്ക്ക്  താല്‍പര്യമില്ലെങ്കില്‍ അവരുടെ പങ്കാളിത്തത്തോടെ സ്വയം സന്നദ്ധ സംഘങ്ങളോ കുടുംബശ്രീയോ പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയ്‌ക്കോ കൃഷിയിറക്കാം.     

മൃഗസംരക്ഷണം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമം എന്നീ വകുപ്പുകളും ഈ പദ്ധതിയുടെ ഭാഗമാകും. പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ നൽകും. 

ഭക്ഷ്യോല്‍പാദനം വർദ്ധിപ്പിക്കാൻ  കാര്‍ഷിക മേഖലയ്ക്ക് ഒരു വര്‍ഷം 3,000 കോടിയുടെ വായ്പാ സഹായവും ഉണ്ട്.