ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ : കളക്ടര്‍ പേരണ്ടൂര്‍ കനാല്‍ സന്ദര്‍ശിച്ചു

post

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് പേരണ്ടൂര്‍ കനാല്‍ സന്ദര്‍ശിച്ചു. ജഡ്ജസ് അവന്യൂ  പ്രദേശമാണ് കളക്ടര്‍ സന്ദര്‍ശിച്ചത്. ജനുവരി ആദ്യത്തില്‍ പദ്ധതി ആരംഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 30 വാര്‍ഡുകളിലെ ഒന്നാംഘട്ട പരിശോധന കഴിഞ്ഞു. നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് പേരണ്ടൂര്‍ കനാല്‍ ആണ് . ഇതിന്റെ പ്രധാന കാരണം കനാലിന്റെ ഉയരമാണ്. ചേര്‍ന്നു പോകുന്ന റോഡുകളെല്ലാം കനാലിനു താഴെയാണ് ഉള്ളത് . അതുകൊണ്ടുതന്നെ ഇവിടെ വെള്ളക്കെട്ട് എപ്പോഴും പ്രധാനപ്രശ്‌നമാണ്. ആദ്യഘട്ട റിപ്പോര്‍ട്ടുകള്‍ എന്‍ജിനിയര്‍മാര്‍ സമര്‍പ്പിച്ചു കഴിഞ്ഞു . ഉയരം കൂടിയ ഭാഗങ്ങളില്‍ വെള്ളം പമ്പ് ചെയ്ത് കളയേണ്ടിവരും. എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും കളക്ടര്‍ അറിയിച്ചു.