ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം

post

വണ്ടിപ്പെരിയാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

ഇടുക്കി : ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം' പദ്ധതി പ്രകാരം വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്തിലെ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ 21 അതിഥി  തൊഴിലാളി കുടുംബങ്ങള്‍ക്ക് വണ്ടിപ്പെരിയാര്‍ പോലീസ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് 19 ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍ക്ക് സഹായമേകുന്ന കേരള പോലീസിന്റെ പദ്ധതിയാണ് 'ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം' എന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ റ്റി.ഡി സുനില്‍കുമാറിന്റെ  നേതൃത്വത്തിലാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്. പദ്ധതി പ്രകാരം വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇതിനോടകം ഭക്ഷ്യധാന്യങ്ങളടങ്ങിയ 400 ല്‍ പരം കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.