തൃശൂര്‍ കോര്‍പ്പറേഷന്‍ ഏപ്രില്‍ 22 വരെ നല്‍കിയത് 80 ലക്ഷം രൂപയുടെ സൗജന്യഭക്ഷണം

post

തൃശൂര്‍ : കോവിഡ് 19 ന്റെ സാഹചര്യത്തില്‍ രാജ്യം മുഴുവനും ലോക്ഡൗണായതുമുതല്‍ സംസ്ഥാന സര്‍ക്കാരിന്റ ഉത്തരവ് പ്രകാരം തൃശൂര്‍ കോര്‍പ്പറേഷന്‍ അഞ്ച് കിച്ചനുകള്‍ ആരംഭിച്ചിരുന്നു. ഈ കിച്ചനുകളില്‍ നിന്നും അശരണരുടെ ക്യാമ്പുകളിലേക്കും ലോക്ഡൗണിന്റെ ഭാഗമായി ജോലിക്കുപോകുവാന്‍ കഴിയാത്ത മറ്റു വരുമാന മാര്‍ഗ്ഗമില്ലാത്തവര്‍ക്കും നല്‍കിയത് 80 ലക്ഷം രൂപയുടെ ഭക്ഷണം. ഇതിനായി തൃശൂര്‍ കോര്‍പ്പറേഷന്‍ ചെലവഴിച്ചത് 10 ലക്ഷം രൂപയാണ്. കൂടുതല്‍ സന്മസുളളവരുടെ നേതൃത്വത്തില്‍ നിരവധി സഹായങ്ങള്‍ വന്നതിനാലാണ് ചെലവ് ചുരുക്കി ഇത്രയും ആളുകളുടെ വിശപ്പടക്കാന്‍ സാധിച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്റെ കൂട്ടായ്മയോടെയുളള ഈ പ്രവര്‍ത്തനം മറ്റു കോര്‍പ്പറേഷനുകള്‍ക്കും മാതൃകയാക്കാവുന്നതാണ്. ഇതിന് അഹോരാത്രം പ്രവര്‍ത്തിച്ച ആരോഗ്യവിഭാഗം ജീവനക്കാരേയും കൗണ്‍സിലര്‍മാരേയും സന്നദ്ധസേനകളേയും മറ്റു പൊതുപ്രവര്‍ത്തകരേയും കൗണ്‍സില്‍ ഒന്നടങ്കം അഭിനന്ദിച്ചു. 2018-19 വര്‍ഷങ്ങളിലെ പ്രളയ അനുഭവത്തിന്റെ വെളിച്ചത്തില്‍ മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.