പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും മാസ്‌ക്

post

സന്നദ്ധ സംഘടനകളുടെ സഹായം തേടി രാജകുമാരി പഞ്ചായത്ത്

ഇടുക്കി : കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതോടെ എല്ലാ വീടുകളിലും സൗജന്യമായി മാസ്‌ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജകുമാരി പഞ്ചായത്ത്. ''മുഖമേതായാലും മാസ്‌ക് മുഖ്യം'' എന്ന പേരിലാണ് സൗജന്യ മാസ്‌ക് വിതരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതലും കര്‍ഷകരും തോട്ടംതൊഴിലാളികളുമുള്ള പഞ്ചായത്തില്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനൊപ്പം പുതിയ ശീലം രൂപപ്പെടുത്തുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പഞ്ചായത്തിലെ ഏഴായിരത്തോളം കുടുംബങ്ങളിലായി ഇരുപതിനായിരത്തോളം പേര്‍ക്ക് സൗജന്യമായി മാസ്‌ക് നിര്‍മിച്ച് നല്‍കുന്നതിന് വിവിധ സന്നദ്ധ സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും സഹായ സഹകരണങ്ങളും പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9562887416, 9447825988, 9400779777, 9544045852 ഈ നമ്പറുകളില്‍ ബന്ധപ്പെടാം.