ഡോ. ഓമല്ലൂര്‍ മധുവിനെ ആദരിച്ചു

post

പത്തനംതിട്ട: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഓമല്ലൂര്‍ മഞ്ഞനിക്കര ഗവ എല്‍പിജി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കാര്‍ട്ടൂണിസ്റ്റും കവിയുമായ ഡോ. ഓമല്ലൂര്‍ മധുവിനെ ആദരിച്ചു.

ബാല്യകാലം, വിദ്യാഭ്യാസം, പ്രവര്‍ത്തന മേഖലകളിലെ അനുഭവങ്ങള്‍ ഡോ. ഓമല്ലൂര്‍ മധു കുട്ടികളുമായി പങ്കുവച്ചു. അധ്യാപകരും രക്ഷിതാക്കളും ബിആര്‍സി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.