ജില്ലാ കോള്‍സെന്റര്‍ വഴി ഇനി മരുന്ന് വിതരണം മാത്രം

post

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ അധികാര പരിധിയില്‍ പൂര്‍ണമായും ഹോംഡെലിവെറി സംവിധാനം ഒരുക്കിയതായി അറിയിച്ച സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ മരുന്ന് വിതരണത്തിന് മാത്രമായി മാറ്റാന്‍ തീരുമാനം. ഈ കോള്‍സെന്റര്‍ വഴി ചെയ്തിരുന്ന അവശ്യസാധന വിതരണം അവസാനിപ്പിക്കും. കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ അവശ്യ സാധനങ്ങള്‍ക്ക് ഇനി മുതല്‍ കോര്‍പ്പറേഷന്റെ കോള്‍സെന്ററിലെ 7907444164, 7012841616 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്. മരുന്നിന് 8075600682 എന്ന നമ്പറിലും വിളിക്കാം. 8075333370 എന്ന വാട്ട്സ്ആപ് നമ്പറിലും സാധനങ്ങള്‍ക്ക് ബന്ധപ്പെടാം.

ജില്ലാഭരണകൂടം, ജില്ലാ പഞ്ചായത്ത്, സ്പോട്സ് കൗണ്‍സില്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, വനിത ശിശുക്ഷേമ വകുപ്പ്, എന്‍വൈകെ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് 28ന് കോള്‍സെന്റര്‍ ആരംഭിച്ചത്്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. അവശ്യവസ്തുക്കളും മരുന്നും പൊതുജനങ്ങള്‍ക്ക് എത്തിച്ചുവന്ന കോള്‍സെന്റര്‍ വഴി ഇതുവരെ 7460 ഹോംഡെലിവെറി നടത്തിയതായി ജില്ലാ പഞ്ചായത്ത്് സെക്രട്ടറി അറിയിച്ചു. ഇനി മുതല്‍ ജില്ലാതല കോള്‍സെന്റര്‍ പൂര്‍ണമായി മരുന്നുകളുടെ വിതരണത്തിന് മാത്രമായിരിക്കും.

കോര്‍പ്പറേഷന്‍ തീരുമാനം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധെപ്പട്ടവരുടെ യോഗത്തിലാണ് ഈ തീരുമാനം. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, എന്‍ വൈ കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അഭയ് ശങ്കര്‍ എന്നിവര്‍ പങ്കൈടുത്തു.