അക്ഷരം മ്യൂസിയം വിശദമായി കണ്ടറിഞ്ഞു മുഖ്യമന്ത്രി
ഉദ്്ഘാടനത്തിനു മുമ്പേ അക്ഷരം മ്യൂസിയം വിശദമായി കണ്ടറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വ ഉച്ചകഴിഞ്ഞു മൂന്നുമണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മറിയപ്പള്ളിയിലെ അക്ഷരം മ്യൂസിയത്തിലെത്തിയ മുഖ്യമന്ത്രി 20 മിനിട്ടിലേറെ മ്യൂസിയത്തിൽ ചെലവിട്ട ശേഷമാണ് മടങ്ങിയത്. ചരിത്രപണ്ഡിതനും അധ്യാപകനുമായ ഡോ.എം.ആർ. രാഘവവാര്യർ മ്യൂസിയത്തിലെ ഗാലറികളെക്കുറിച്ചു മുഖ്യമന്ത്രിക്കു വിശദീകരിച്ചുകൊടുത്തു. സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.