ചിറ്റാറ്റുകര ​ഗ്രാമപഞ്ചായത്തിൽ പുതിയ റോഡുകൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

post

പറവൂർ നിയോജക മണ്ഡലത്തിലെ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം പറവൂർ എംഎൽഎ കൂടിയായ മുഖ്യമന്ത്രി അഡ്വ. വി ഡി സതീശൻ നിർവഹിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടിൽ തണ്ടാശ്ശേരി റോഡ്, വാർഡ് മൂന്നിൽ കോട്ടക്കാവ് പള്ളി വക റോഡ്, വ്യാപാര ഭവൻ ലിങ്ക് റോഡ് എന്നീ റോഡുകളാണ് എംഎൽഎയുടെ 2025-26 വർഷത്തെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയത്.


ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ സാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം എ നിത്യ, വാർഡ് മെമ്പർ എം എസ് സജീവ്, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.