മുല്ലശ്ശേരിയില്‍ വ്യാപാരികള്‍ക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്തു
 
                                                തൃശൂര്‍ : മുല്ലശ്ശേരിയില്‍ വ്യാപാരികള്‍ക്ക് ഗ്രാമപഞ്ചായത്ത് മാസ്‌ക്കുകള്‍ വിതരണം ചെയ്തു. 200 കടകള്‍ക്കുള്ള മാസ്‌ക്കുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, വ്യാപാരി സംഘടന പ്രസിഡന്റ് ഇ.എം. വില്‍ഫിക്ക് മാസ്‌ക്കുകള്‍ കൈമാറി. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി കടകള്‍ തുറക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കട ഉടമകള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്യാന്‍ തീരുമാനമെടുത്തത്. ഓരോ കടകള്‍ക്ക് മുന്നിലും സാനിറ്റൈസര്‍ സ്ഥാപികണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. പഞ്ചായത്തിന്റെ നേതൃത്യത്തില്‍ അണുനാശിനി തെളിച്ച ശേഷം സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ കട തുറക്കാവു എന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍, ജനപ്രതിനിധികളായ ഇന്ദുലേഖ ബാജി, പി കെ രാജന്‍, ക്ലമന്റ് ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.










