സെൻസസ് 2027: മാസ്കോട്ടുകൾ അനാച്ഛാദനം ചെയ്തു

post

എറണാകുളം: ദേശീയ സെൻസസ് 2027-ന്റെ പ്രചരണാർത്ഥം ജില്ലാ കളക്ടർ ജി. പ്രിയങ്ക എറണാകുളം സിവിൽ സ്റ്റേഷന്റെ ഇരു കവാടങ്ങളിലും സെൻസസ് മാസ്കോട്ടുകളായ 'പ്രഗതി', 'വികാസ്' എന്നിവയും സെൻസസ് ചോദ്യാവലിയും അനാച്ഛാദനം ചെയ്തു. 


ജൂലൈ ഒന്നിന് വീടുകളുടെ കണക്കെടുപ്പുമായി സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കും. ജൂലൈ ഒന്നിന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ഭവനഘടന, ആസ്തി എന്നിവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങൾക്കാണ് എന്യുമറേറ്റർമാർ ഉത്തരം തേടുക. ഒരാൾ 150-200 വീടുകൾ സന്ദർശിക്കും. 2027 ഫെബ്രുവരിയിലാണ് രണ്ടാം ഘട്ട ജനസംഖ്യ കണക്കെടുപ്പ്.


പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള 'സെൽഫ് എന്യുമറേഷൻ' ജൂൺ 16-ന് ആരംഭിക്കും. അധ്യാപകരും സർക്കാർ ജീവനക്കാരുമാണ് വിവരശേഖരണത്തിന് എത്തുക. 


വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.