പ്ലാസ്റ്റിക് ഫ്രീ വടക്കേക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി

post

തൃശ്ശൂര്‍: വടക്കേക്കാട് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ഫ്രീ വടക്കേക്കാട് പദ്ധതിക്ക് വേണ്ടി ബോധവല്‍ക്കരണ സൈക്കിള്‍ റാലി നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി. നായരങ്ങാടിയിലെ പഞ്ചായത്ത് കാര്യാലയത്തിലായിരുന്നു സ്വീകരണം. സെന്റ് ഫ്രാന്‍സിസ് യു.പി. സ്‌കൂളിലെ നവീന്‍, സൂര്യഗായത്രി, തിരുവളയന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആദിത്യ ദേവ്, നിസാം, ഐ.സി.എ. ഇംഗ്ലീഷ് സ്‌കൂളിലെ മുഷറഫ്, സല്‍മാന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കിയത്. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. എം. കെ നബീല്‍ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ ഷൈനി മൈക്കിള്‍, ജൂനിയര്‍ സൂപ്രണ്ട് സി. ഡി. എസ്. പോള്‍, പ്രബീന സത്യന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷൈല, വാര്‍ഡ് അംഗങ്ങള്‍, അധ്യാപകരായ ശാലിനി, സുഖിന്‍, ജോഷി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മധുരം വിതരണം ചെയ്തു.