തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ 22നും 23നും ജലവിതരണം മുടങ്ങും
വാട്ടർ അതോറിറ്റിയുടെ നെട്ടയം, മണലയം ഉപരിതല ശുദ്ധ ജലസംഭരണിയിൽ മേയ് 22ന് വൃത്തിയാക്കൽ ജോലികൾ നടക്കുന്നതിനാൽ കാച്ചാണി, നെല്ലിവിള, കീഴിക്കോണം, നെട്ടയം പടയണി റോഡ്, പുലരി നഗർ, വേറ്റിക്കോണം, പേരൂർക്കട, മണികണ്ഠേശ്വരം, ചീനിക്കോണം, അയോദ്ധ്യനഗർ, ഇരുകുന്നം, മണ്ണാമൂല, വഴയില, ആയൂർക്കോണം, രാധാകൃഷ്ണ ലെയിൻ, എം.ജി. നഗർ, ഇന്ദിരാനഗർ, മണലയം, മൂന്നാമൂട്, മലമുകൾ, ഊന്നാംപാറ തുടങ്ങിയ പ്രദേശങ്ങളിൽ 22നും 23നും ജലവിതരണം തടസ്സപ്പെടും. 23നു രാത്രിയോടെ ജലവിതരണം പുനഃസ്ഥാപിക്കും.
ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.









