തത്തമ്മപറമ്പ് -നീലൻകുഞ്ഞാലി റോഡ് ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച തത്തമ്മപറമ്പ് -നീലൻകുഞ്ഞാലി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.
ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലീന നൂറുദ്ദീൻ, വി പ്രവീൺ, മുൻ മെമ്പർ പി.കെ ഹക്കീം മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.









