ഗ്രാജ്വേറ്റ് എൻജിനീയറിം​ഗ് അപ്രന്റിസ് നിയമനം

post

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് മേഖല, ജില്ലാ കാര്യാലയങ്ങളിൽ ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ് നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 12ന് രാവിലെ 10.30ന് നടക്കും. പ്രായപരിധി: 28 വയസ്സ് കവിയരുത്. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതിലെങ്കിലും 50 ശതമാനത്തിൽ കുറയാത്ത ബി.ടെക്. പ്രതിമാസ സ്റ്റൈപ്പെന്റ് 10,000 രൂപ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ), 6 മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് ലിങ്ക് റോഡിലെ കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് റീജിയണൽ ഓഫീസിൽ എത്തണം. നേരത്തെ ബോർഡിൽ ഒരു തവണ മാത്രം അപ്രന്റിസ് പരിശീലനം പൂർത്തിയായവർക്ക്, മറ്റു മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ kspcb.kerala.gov.in ൽ ലഭിക്കും.