ഡഫേദാര്‍ തസ്തികയിൽ കരാര്‍ നിയമനം

post

പരവൂര്‍ കുടുംബ കോടതിയില്‍ ഡഫേദാര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. നീതിന്യായ വകുപ്പില്‍ നിന്നും സമാന/ ഉയര്‍ന്ന തസ്തികകളില്‍ വിരമിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൊപ്പം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 എന്ന വിലാസത്തില്‍ ഫെബ്രുവരി ആറിനകം അയക്കണം.