ഡയാലിസിസ് ടെക്നീഷ്യൻ നിയമനം

post

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്നോളജിയിൽ ഡിഗ്രി / ഡിപ്ലോമയോടൊപ്പം കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം ജനുവരി 30ന് രാവിലെ പത്ത് മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.