ദേശീയ സമ്മതിദായക ദിനാചരണം നടത്തി

post

ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 16-ാമത് ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സിനിമ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ കളക്ടറേറ്റില്‍ നിര്‍വഹിച്ചു. പുതിയ തലമുറ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ ഗൗരവത്തോടെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. എ ഡി എം കലാഭാസ്‌കര്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്നതിന് യുവതി യുവാക്കള്‍ക്ക് അവബോധം ഉണ്ടാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദിനാചരണപരിപാടി സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. തുടര്‍ന്ന് ജില്ലയിലെ ബി എല്‍ ഒ മാരെ ആദരിച്ചു. മുതിര്‍ന്ന വോട്ടര്‍മാരും പുതിയ വോട്ടര്‍മാരും തമ്മിലുള്ള ചര്‍ച്ചയും മുതിര്‍ന്ന വോട്ടര്‍മാരെ ആദരിക്കുന്ന പരിപാടിയും നടന്നു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ എഹ്‌തെദ മുഫസിര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ ബിനി, ഹുസൂര്‍ ശിരസ്തര്‍ കെ നിസാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, ജില്ലാ ഇ എല്‍ സി കോ ഓഡിനേറ്റര്‍ ജയ്‌സണ്‍ ജോസഫ്, ജില്ലാ നിയമ ഓഫീസര്‍ ഒ.ടി പ്രേംല, തുടങ്ങിയവര്‍ പങ്കെടുത്തു.