സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

post

തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. 30 ദിവസത്തേക്കാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ അപേക്ഷിച്ച പരീക്ഷയുടെ വിവരങ്ങള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ തളിപ്പറമ്പ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 31 നകം സമര്‍പ്പിക്കണം. ഇ മെയില്‍: teetpmb.emp.lbr@kerala.gov.in ഫോണ്‍- 04602209400.