അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

post

എടക്കാട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സോണലിലെ കണ്ണോത്തുംചാൽ, കീഴ്ത്തള്ളി, എളയാവൂർ സൗത്ത് അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ള എളയാവൂർ സോണൽ പരിധിയിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം പ്രവൃത്തി ദിവസങ്ങളിൽ എടക്കാട് ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9567987118