യുവജന കമ്മീഷന്‍ അദാലത്ത് 22ന്

post

സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് ചെയര്‍പേഴ്‌സണ്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ ജനുവരി 22 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. 18 നും 40 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0471- 2308630