'പ്രതീക്ഷ' പദ്ധതിക്ക് തുടക്കമായി
ജില്ലാതല പ്രൊബേഷൻ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ 'പ്രതീക്ഷ' ലഹരി പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം കലക്ട്രേറ്റ് ആത്മ ഹാളിൽ കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എൻ.വി രാജു നിർവഹിച്ചു. ലഹരി പദാർഥങ്ങളുടെ ഉപയോഗം/വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് 'പ്രതീക്ഷ'. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും 50 പേരെ വീതമാണ് പുനരധിവസിപ്പിക്കുന്നത്.
ജില്ലാ സാമൂഹികനീതി ഓഫീസർ ഹരികുമാരൻ നായർ അധ്യക്ഷനായി. ജില്ലാ പ്രൊബേഷൻ ഓഫീസർ കെ.വി.ബിജു, ഡിഎൽഎസ്എ സെക്രട്ടറി ടി.അമൃത, നർക്കോട്ടിക് സെൽ എ.സി.പി ജോസ് ഫിലിപ്പ്, ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ.ശരത്, പ്രൊബേഷൻ ഓഫീസർ ആർ.രമ്യ, അസിസ്റ്റന്റ് പ്രൊബേഷൻ ഓഫീസർ വി.എസ്.ഗീതു തുടങ്ങിയവർ പങ്കെടുത്തു.









