സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ്, എന്‍ ബി സി എഫ് ഡി സിയുടെ സഹകരണത്തോടു കൂടി സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. പയ്യാവൂര്‍ പഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു അധ്യക്ഷയായി.
സംരംഭങ്ങളെ സംബന്ധിച്ച വ്യവസായ നടപടി ക്രമങ്ങള്‍, നിയമവശങ്ങള്‍, ധനകാര്യ മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, പ്രൊജക്ട് തിരഞ്ഞെടുക്കല്‍, മാര്‍ക്കറ്റിംഗ് എന്നിവയെ സംബന്ധിച്ചും കോര്‍പ്പറേഷന്റെ വിവിധ വായ്പാ പദ്ധതികളെപ്പറ്റിയും തളിപ്പറമ്പ് ബ്ലോക്ക് ജില്ലാ ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം സുനില്‍, കെ എസ് ബി സി ഡി സിയിലെ എം ഫ്രിജില്‍ എന്നിവര്‍ ക്ലാസെടുത്തു.
പഞ്ചായത്തംഗം പി.വി പ്രകാശന്‍, കെ എസ് ബി സി ഡി സി ജില്ലാ മാനേജര്‍ എന്‍.കെ നര്‍മദ, വി.സി നികേത് എന്നിവര്‍ സംസാരിച്ചു.









