കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ 'കനിവിടം' കാത്തിരിപ്പ് കേന്ദ്രം; പ്രവൃത്തി ഉദ്ഘാടനം ചെയ്തു

post

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്‍മിക്കുന്ന 'കനിവിടം' കാത്തിരിപ്പുകേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രത്യേക കേന്ദ്രമാണ് കനിവിടം. എം വിജിന്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് അധ്യക്ഷയായി. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ആശിഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ സുദീപ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മധു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി ഷീബാ ദാമോദര്‍, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി സജി, ആര്‍ക്കിടെക്റ്റ് പ്രവീണ്‍ ചന്ദ്ര, ആര്‍.എം.ഒ ഡോ. കെ.പി മനോജ് കുമാര്‍, ഡോ. ഡി.കെ മനോജ് എന്നിവര്‍ പങ്കെടുത്തു.