ഇലക്ടോണിക് വീൽചെയർ വിതരണം

post

പി സന്തോഷ് കുമാർ എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്യുന്നു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാരായവർക്ക് അപേക്ഷിക്കാം. ഒരാൾക്കാണ് വീൽചെയർ ലഭിക്കുക. ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇലക്ട്രോണിക് വീൽചെയർ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ (സി ഡി പി ഒ) സാക്ഷ്യപത്രവും സഹിതം ജനുവരി 21 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂർ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ അപേക്ഷ ലഭിക്കണം. ഫോൺ: 8281999015