കണ്‍സിലിയേഷന്‍ ഓഫീസര്‍ നിയമനം
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 നടപ്പിലാക്കുന്നതിന്റെ ഭാഗമായി തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണലിലെ കണ്‍സിലിയേഷന്‍ പാനലിലേയ്ക്ക് കണ്‍സിലിയേഷന്‍ ഓഫീസറെ നിയമിക്കുന്നു. സേവന മനോഭാവമുള്ള, മുതിര്‍ന്ന പൗരന്‍മാരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമവുമായി ബന്ധപ്പെട്ടുള്ള മേഖലയില്‍ പ്രവൃത്തി പരിചയമുള്ള, നിയമത്തില്‍ പ്രാവീണ്യമുള്ള 80 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, സൈക്കോളജിസ്റ്റ്, അഡ്വക്കേറ്റ്സ് എന്നിവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആയതിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 30 ന് രാവിലെ 10.30 ന് തലശ്ശേരി സബ് കളക്ടര്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902343500









