ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

post

കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ലിൻ്റ് സ്മാരക ചിത്രരചനാ ജില്ലാതല മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ചിൻമയ ബാലഭവനിൽ നടന്ന പരിപാടിയിൽ ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷനായി. ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. സുമേശൻ മുഖ്യഭാഷണം നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 250 ലധികം വിദ്യാർത്ഥികൾ മത്സരാർത്ഥികളായി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ജനറല്‍, ശ്രവണ, കാഴ്ച, സംസാരശേഷി കുറവുള്ളവര്‍ കൂടാതെ മറ്റ് ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ജനറല്‍ വിഭാഗത്തിലെ മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ നെവാൻ ബി. അജേന്ത് (സി.എച്ച്.കെ.എം.എസ് യു.പി, മൊറാഴ) ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം നൈത്വിക് സന്തോഷ് (മുട്ടന്നൂർ യു.പി.എസ്, ചാലോട്), മൂന്നാം സ്ഥാനം ആദവ്യ ശ്രീജിത്ത് (തുഞ്ചത്താചാര്യ ബാലഭവൻ). യു.പി. വിഭാഗത്തിൽ ശിവദ കെ. (സെന്റ് മേരീസ്, പയ്യന്നൂർ) ഒന്നാം സ്ഥാനവും, സഹസ്ര സുജിത്ത് (വട്ടിപ്രം യു.പി, വേങ്ങാട്) രണ്ടാം സ്ഥാനവും, അനാമിക വി.കെ. (സൗത്ത് കൂത്തുപറമ്പ യു.പി സ്കൂൾ) മൂന്നാം സ്ഥാനവും നേടി.


ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീഹരി വി.ആർ (കാടാച്ചിറ ഹൈസ്കൂൾ) ഒന്നാം സ്ഥാനവും, ഗായത്രി എച്ച്. ബിനോയ് (രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ, മൊകേരി) രണ്ടാം സ്ഥാനവും, അനുജിത്ത് എം (അഴീക്കോട് ഹൈസ്കൂൾ) മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ വിശാൽ പി. (ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ) ഒന്നാം സ്ഥാനവും, ഹർഷ പ്രമോദ് (സെന്റ് തെരേസാസ് ഹയർ സെക്കൻഡറി, ബർണ്ണശ്ശേരി) രണ്ടാം സ്ഥാനവും, മുഹമ്മദ് റാഹിൽ (കെ.പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി, കല്യാശ്ശേരി) മൂന്നാം സ്ഥാനവും നേടി.

പ്രത്യേക വിഭാഗത്തിൽ നടന്ന മത്സരത്തിൽ യു.പി. വിഭാഗത്തിൽ വചസ് രതീഷ് (അഴിക്കോട് വെസ്റ്റ് യു.പി) ഒന്നാം സ്ഥാനവും, ഗോപ കൃഷ്ണ (കയരളം എ.യു.പി) രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഗൗരീ ശങ്കർ (ഗവ. സ്പോർട്സ് സ്കൂൾ, കണ്ണൂർ) ഹയർ സെക്കൻഡറി വിഭാഗത്തിൽ ലുബിന കെ. (ഡോൺ ബോസ്കോ, കാരക്കുണ്ട്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജില്ലാ ജോയൻ്റ് സെക്രട്ടറി യു കെ ശിവകുമാരി, ട്രഷറർ വിഷ്ണുജയൻ , എക്സ്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി. അശോക് കുമാർ , പ്രവീൺ രുഗ്മ, എം.പി. ഗോകുൽ , എന്നിവർ സംസാരിച്ചു.