മുച്ചക്ര വാഹന വിതരണം നടത്തി

post

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. പെരളശ്ശേരി, ചെമ്പിലോട്, കൊളച്ചേരി, കടമ്പൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഒമ്പത് ഭിന്നശേഷിക്കാര്‍ക്കാണ് മുച്ചക്ര വാഹനം നല്‍കിയത്.

വിജ്ഞാന കേരളം തൊഴിലധിഷ്ഠിത പദ്ധതിയുടെ ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന മൂന്നാമത്തെ ജോബ് ഫെയറിന്റെ ഉദ്ഘാടനവും അഡ്വ. ബിനോയ് കുര്യന്‍ നിര്‍വ്വഹിച്ചു. 21 തൊഴില്‍ വിഭാഗങ്ങളിലായി 95 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് നടത്തിയത്. 100 ഓളം ഉദ്യോഗാര്‍ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു.


എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി. പ്രസീത, എടക്കാട് സി.ഡി.പി.ഒ എം.രജനി റിപ്പോര്‍ട്ട് അവതരണം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ മൂത്തേടം, ഒ.സി ബിന്ദു, മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി ജയരാജന്‍, ഹാരീസ് പടന്നോട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഗിരീശന്‍, ടി.വി.ഷമീമ, ടി. സുനീഷ്, സി.കെ റസീന, ചെമ്പിലോട് ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോഹനന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.പി ബാലഗോപാലന്‍ ജോയിന്റ് ബി.ഡി.ഒ ടി.വി രഘുവരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.