മണിനാദം 2026 നാടന്‍പാട്ട് മത്സരം
കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജനക്ഷേമബോർഡ് സംഘടിപ്പിക്കുന്ന ''മണിനാദം'' കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം 2026 ലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാതല മത്സരങ്ങളില്‍ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25000 രൂപ, 10000 രൂപ, 5000 രൂപ ലഭിക്കും. അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ് ജയിലിന് സമീപം, കണ്ണൂര്‍ - 2 എന്ന വിലാസത്തിലോ yuvasakthiknr@gmail.com എന്ന ഇ മെയില്‍ ഐഡിയിലോ ജനുവരി 20 വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് സംസ്ഥാനതല മത്സരം.









