ത്വക്ക് രോഗങ്ങള്‍ക്ക് പ്രത്യേക ഒ.പി
പരിയാരം ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൗമാരഭൃത്യ വകുപ്പിനു കീഴില്‍ കുട്ടികളുടെ ത്വക്ക് രോഗങ്ങള്‍ക്ക് പ്രത്യേക ഒ.പി പ്രവര്‍ത്തനമാരംഭിച്ചു. വരണ്ട ചര്‍മം, വിണ്ടു കീറല്‍, ചുവന്ന പാടുകളോടും ചൊറിച്ചിലോടും പൊട്ടിയൊലിപ്പോടും കൂടെ കുട്ടികളില്‍ കാണുന്ന ത്വക്ക് രോഗങ്ങള്‍, അട്ടോപ്പിക്ക് ഡര്‍മാറ്റൈറ്റിസ്, അലര്‍ജികള്‍ എന്നിവയ്ക്ക് ബാലചികിത്സാ വിഭാഗത്തില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ചികിത്സ ലഭിക്കും. മരുന്നുകള്‍ സൗജന്യമാണ്. ഫോണ്‍: 0497 2961688









