അഞ്ച് മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി റിട്ടയേര്‍ഡ് അദ്ധ്യാപകന്‍

post

കോഴിക്കോട് : അഞ്ച് മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി സര്‍വ്വീസില്‍ നിന്ന് വിരമിച്ച അദ്ധ്യാപകന്‍. പൂളക്കോട് ഗവ. എല്‍.പി സ്‌കൂളില്‍ നിന്ന് വിരമിച്ച പാറക്കല്‍ അച്ചുതന്‍ മാസ്റ്ററാണ് പെന്‍ഷന്‍ തുക നല്‍കിയത്.കെട്ടാങ്ങല്‍ ത്രിവേണിയില്‍ താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ പ്രളയകാലത്തും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. തന്റെ വീട്ടിലെത്തിയ പി.ടി.എ റഹീം എം.എല്‍.എയെ ഇദ്ദേഹവും ഭാര്യയും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ഏല്‍പ്പിച്ചു.ഇതിനോടൊപ്പം തനിക്ക് പെന്‍ഷന്‍ കുടിശ്ശികയായി ലഭിക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതിനുള്ള സമ്മതപത്രവും എം.എല്‍.എയെ ഏല്‍പ്പിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ. പ്രസാദ് പങ്കെടുത്തു.